< Back
Kerala
ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവനെയും സിദ്ദീഖിന്റെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്; മുന്നറിയിപ്പുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം
Kerala

''ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവനെയും സിദ്ദീഖിന്റെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്''; മുന്നറിയിപ്പുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Web Desk
|
26 Jun 2022 6:18 PM IST

സിപിഎം കൊടി കീറിയതിന് പകരം കിറാനും, കീറിയവനെ കീറാനും അറിയാത്തവരല്ല ഞങ്ങളെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു.

കൽപ്പറ്റ: ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവനെയും ടി.സിദ്ദീഖിന്റെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എം പ്രഭാകരൻ കൽപ്പറ്റയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗൺമാൻ, സർക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പോലീസുകാരൻ എരപ്പൻ, ഇവിടെ കലാപമുണ്ടാക്കാൻ യൂണിഫോമിടാതെ കഴുത്തിൽ ടാഗും തൂക്കി നടക്കുന്ന ഗൺമാൻ യൂണിഫോമിട്ട പൊലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട'' - അദ്ദേഹം പറഞ്ഞു.

സിപിഎം കൊടി കീറിയതിന് പകരം കിറാനും, കീറിയവനെ കീറാനും അറിയാത്തവരല്ല ഞങ്ങളെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. 70 വയസ് കഴിഞ്ഞ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഒന്ന് തള്ളിയപ്പോൾ താഴെ വീണവരാണ് കെ.സുധാകരന്റെ സെമി കേഡറെന്ന് സിപിഎം അദ്ദേഹം പരിഹസിച്ചു. പാർട്ടിക്കെതിരെ വന്നാൽ ഓരോ സിപിഎമ്മുകാരനും നേരിടും. അതിന് ജില്ലാ കമ്മിറ്റിയാണ്, സംസ്ഥാന കമ്മിറ്റിയാണ് എന്നുപറഞ്ഞ് മാറിനിൽക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. അപ്പോൾ മുഖ്യമന്ത്രി ആലോചിച്ചാണ് ഇതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഇവരുടെ ഓഫീസിൽ കയറുന്ന കാര്യം ആലോചിക്കലല്ലേ പണിയെന്നും അദ്ദേഹം പരിഹസിച്ചു.

Related Tags :
Similar Posts