< Back
Kerala
മം​ഗലപുരം വിഭാ​​ഗീയതയിൽ നടപടി; മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കും
Kerala

മം​ഗലപുരം വിഭാ​​ഗീയതയിൽ നടപടി; മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കും

Web Desk
|
2 Dec 2024 9:50 AM IST

സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും

തിരുവനന്തപുരം: മംഗലപുരത്തെ സിപിഎം വിഭാഗീയതയിൽ നടപടിയുമായി സിപിഎം. മധു മുല്ലശ്ശേരിയെ പുറത്തക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശിപാർശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും. താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന പരാമർശം മധു മുല്ലശേരി തന്നെ പരസ്യമായി നടത്തിയിരുന്നു.

മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പ്രതികരിച്ചു. തൻ്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേർത്തു.

'മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് രീതിയുണ്ട്. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണ്. മധുവിൻ്റെ നിലപാടിനെ സംബന്ധിച്ച് പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.'- വി. ജോയ് പറഞ്ഞു.

Similar Posts