< Back
Kerala
CPM,allegations,  Pandalam Cooperative Bank, ARJUN, UDAYABHANU,
Kerala

പന്തളം സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും

Web Desk
|
7 Feb 2023 2:14 PM IST

അടിയന്തര ഏരിയാ കമ്മറ്റി യോഗം ചേർന്ന് ഇന്ന് കാര്യങ്ങൾ ചർച്ച ചെയ്യും

പന്തളം:പന്തളം സഹകരണ ബാങ്കിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സിപിഎം തീരുമാനം. അടിയന്തിര ഏരിയാ കമ്മറ്റി യോഗം ചേർന്ന് ഇന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു യോഗത്തിൽ പങ്കെടുക്കും.

സി.പി.എം മുൻ ഏരിയാ സെക്രട്ടറിയുടെ മകനും ബാങ്ക് ജീവനക്കാരനുമായ അർജുൻ പ്രമോദ് ഇടപാടുകാരുടെ 70 പവൻ സ്വർണം മറ്റൊരു ബാങ്കിൽ പണയം വെച്ചുവെന്നാണ് ആരോപണം. അർജുനെതിരെ നടപടിയെടുക്കാനും ജോലിയിൽ നിന്നും പിരിച്ചുവിടാനുമുള്ള നിർദേശം യോഗത്തിൽ നൽകും.

Similar Posts