< Back
Kerala
കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
Kerala

കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

Web Desk
|
21 Oct 2025 3:59 PM IST

പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി ജ്യോതിയാണ് പിടിയിലായത്

കണ്ണൂർ: കണ്ണൂരിൽ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി ജ്യോതിയെ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കോടതി ഇടപെട്ട് 1000 രൂപ പിഴയൊടുപ്പിച്ച് ജ്യോതിയെ വിട്ടയച്ചു.

Similar Posts