< Back
Kerala
സി.പി.എം പ്രവർത്തകന്‍റെ തിരോധാനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്
Kerala

സി.പി.എം പ്രവർത്തകന്‍റെ തിരോധാനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

ijas
|
12 Nov 2021 7:10 AM IST

തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗമായ സജീവനെ 43 ദിവസം മുമ്പാണ് കാണാതാകുന്നത്

ആലപ്പുഴ തോട്ടപ്പള്ളിയിലെ സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പൊരിയന്‍റെ പറമ്പില്‍ കെ സജീവന്‍റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്. സജീവന്‍റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. സംശയമുള്ളവരെ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും ചോദ്യംചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട്​​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിനും കുടുംബത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. സജീവനെ കാണാതായത് സിപിഎം അറിവോടെയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. തോട്ടപ്പള്ളിയിൽ സജീവന്‍റെ വസതിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗമായ സജീവനെ 43 ദിവസം മുമ്പാണ് കാണാതാകുന്നത്. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പ് കാണാതായതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത ആണെന്നായിരുന്നു ആരോപണം.

Related Tags :
Similar Posts