< Back
Kerala
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്
Kerala

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

Web Desk
|
16 Dec 2025 3:28 PM IST

ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം

കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിന്റെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.

Similar Posts