< Back
Kerala

Kerala
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു; പൊരുതി മടങ്ങി സിപിഒ ഉദ്യോഗാർഥികള്‍
|20 April 2025 8:57 AM IST
സമരം ചെയ്തവരില്‍ 3 പേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിതാ സിവില്‍ പൊലീസ് ഉദ്യോഗാർഥികള്‍ വീടുകളിലേക്ക് മടങ്ങി. സമരം ചെയ്തവരില്‍ മൂന്ന് പേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു ഉദ്യോഗാർഥികൾ നടത്തിയിരുന്നത്.
അവസാന ദിവസത്തെ പ്രതിഷേധത്തിന്റെ ഭാഗമായി ഹാൾടിക്കറ്റുകൾ കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.സമരത്തിന് മുമ്പ് എ.കെ ജി സെന്ററിൽ എത്തിയപ്പോൾ ആത്മഹത്യ ചെയ്താലും കുഴപ്പമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
967 പേരു ഉൾപ്പെട്ട ലിസ്റ്റിൽ നിന്നും 337 പേർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്. ഒഴിവുകൾ സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിന്‍റെയും നിയമനങ്ങള്‍ കൃത്യമായി നടക്കാത്തതിന്‍റെയും ഇരകളാണ് തങ്ങളെന്നും ഇവർ പറയുന്നു.