< Back
Kerala
മഴക്കാലത്ത് ആശങ്കയായി മലപ്പുറം കോട്ടക്കുന്നിലെ വിള്ളൽ
Kerala

മഴക്കാലത്ത് ആശങ്കയായി മലപ്പുറം കോട്ടക്കുന്നിലെ വിള്ളൽ

Web Desk
|
18 Jun 2021 10:43 AM IST

അപകടമേഖലയിലെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്റ്റർ ഏറനാട് തഹസിൽദാർക്ക് നിർദേശം നൽകി.

മഴക്കാലത്ത് ആശങ്കയായി മലപ്പുറം കോട്ടക്കുന്നിലെ വിള്ളൽ. 2019 ൽ ഉരുൾപൊട്ടലുണ്ടായതിനു സമീപപ്രദേശത്തെ ഭൂമിയിലെ വിള്ളൽ കൂടുതൽ വികസിച്ചത് അപകട സാധ്യത വർധിപ്പിക്കുന്നതായാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. സമീപത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്നിൽ 2019 ൽ ഉരുൾപൊട്ടലിൽ മൂന്ന് പേരാണ് മരിച്ചത്. അന്ന് രൂപപ്പെട്ട വിള്ളൽ വികസിക്കുന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം. ശക്തമായ മഴ തുടർന്നാൽ വിള്ളലിലൂടെ വെള്ളമിറങ്ങി മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് സ്ഥലം പരിശോധിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

അപകടമേഖലയിലെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്റ്റർ കെ.ഗോപാലകൃഷ്ണൻ ഏറനാട് തഹസിൽദാർക്ക് നിർദേശം നൽകി.

Similar Posts