< Back
Kerala

Kerala
കാസർകോട്- കണ്ണൂർ ദേശീയപാതയിൽ വിള്ളൽ; ടാറും കോൺക്രീറ്റും ഉപയോഗിച്ച് അടയ്ക്കാൻ കമ്പനി ശ്രമം
|2 Jun 2025 3:53 PM IST
മേഘ കംമ്പനിയുടെ നിർമാണത്തിനെതിരെ വലീയ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
കാസർകോട് :കാസർകോട് -കണ്ണൂർ ദേശീയപാതയിൽ നീലേശ്വരം പടുവളം ഭാഗത്ത് വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടത്. പിന്നാലെ നിർമ്മാണ കമ്പനിയായ മേഘയുടെ തൊഴിലാളികൾ ടാറും കോൺക്രീറ്റും ഉപയോഗിച്ച് വിള്ളൽ അടക്കാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം സ്റ്റോപ്പിലെ പാലം മുതൽ പടുവളം വരെ റോഡിൻ്റെ പടിഞ്ഞാറും കിഴക്കും ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. 10 മീറ്ററിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് ഇവിടെ ദേശീയ പാത നിർമ്മിച്ചത്. ഇതുവഴി വാഹനം കടത്തി വിട്ടിട്ടില്ല. നിലവിൽ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. ഈ വിളളൽ വലിയ അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പല ഭാഗങ്ങളിലും ഇത്തരം വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ മേഘ കംമ്പനിയുടെ നിർമാണത്തിനെതിരെ വലീയ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.