< Back
Kerala
സ്റ്റേഷനിലെ താൽകാലിക ജീവനക്കാരിയ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന എസ്‌ഐ അറസ്റ്റിൽ
Kerala

സ്റ്റേഷനിലെ താൽകാലിക ജീവനക്കാരിയ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന എസ്‌ഐ അറസ്റ്റിൽ

Web Desk
|
14 Jan 2023 9:39 PM IST

രഹസ്യ കേന്ദ്രത്തിൽ ഒളവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: ആറന്മുള സ്‌റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ എസ് ഐ അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിൽ ആയത്. രഹസ്യ കേന്ദ്രത്തിൽ ഒളവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായി സജീവ് ഖാനെ നേരത്തെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ഡിസംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷൻ വൃത്തിയാക്കിയശേഷം ചായ ഇട്ടുകൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിച്ചെന്നായിരുന്നു പരാതി. യുവതി ശബ്ദമുണ്ടാക്കിയതോടെ മറ്റു പൊലീസുകാർ ഓടിയെത്തി. ഉടനെ സജീഫ് ഖാൻ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു.

യുവതി ആദ്യം പരാതി നൽകാൻ വിസമ്മതിച്ചിരുുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. പിന്നീട് യുവതി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി, സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പി.മാരെ നിയോഗിച്ചത്.

Similar Posts