< Back
Kerala
ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്
Kerala

ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

Web Desk
|
27 May 2022 8:42 PM IST

ഒരു ലക്ഷം രൂപ 2015 നവംമ്പർ ഒന്നിന് സുനിക്ക് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപ് പണം നൽകിയതിന് തെളിവ്. ഒരു ലക്ഷം രൂപ 2015 നവംമ്പർ ഒന്നിന് സുനിക്ക് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നവംബർ രണ്ടിനാണ് തുക നിക്ഷേപിച്ചത്. ഇതിന്റെ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിനിടയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നിര്‍ണായക കണ്ടെത്തല്‍. ഹൈക്കോടതിയില്‍ ഇന്ന് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യമുള്ളത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകൾ പൂർണമായും ശേഖരിച്ച് കഴിഞ്ഞില്ലെന്നാണ് വിശദീകരണം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 31ന് അന്വേഷണം പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവ് വേണമെന്നമാണ് സരക്കാരിന്‍റെ ആവശ്യം. ഇതിനിടെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ശ്രമമെന്ന് അക്രമത്തിനിരയായ നടി ഹരജി നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനും വിചാരണ കോടതിക്കുമെതിരെ നടി നല്‍കിയ ഹരജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

Related Tags :
Similar Posts