< Back
Kerala

Kerala
'മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തി'; സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരെ കുറ്റപത്രം
|25 Aug 2025 8:43 AM IST
സ്വർണ്ണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, പി.സി ജോർജ് എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കെ.ടി ജലീൽ നൽകിയപരാതിയിലായിരുന്നു കേസെടുത്തത്.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കിയതായിരുന്നു സ്വര്‍ണക്കടത്ത് കേസ്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു.ഇതിനെതിരെയാണ് കെ.ടി ജലീൽ പരാതി നല്‍കിയത്.