< Back
Kerala

Kerala
'വിശ്വനാഥന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം'; സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കത്ത്
|14 March 2023 6:03 PM IST
'മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല'
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മെഡിക്കൽ കോളേജ് എ.സി.പി. ഇക്കാര്യം ആവശ്യപ്പെട്ട് എ.സി.പി കെ.സുദർശൻ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.
കേസിൽ വിശദമായതും ശാസ്ത്രീയവുമായ അനേഷണം വേണമെന്ന് കത്തിൽ പറയുന്നു. വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ അപമാനത്താലാണെന്ന് എസിപി റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല. 150 ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും യാതൊരു വിവരവും ലഭിച്ചില്ല.ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണഉദ്യോഗസ്ഥൻ കത്ത് നൽകിയത്.


