< Back
Kerala
ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്; അഭിഭാഷകർ നാളെ ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധിക്കും
Kerala

ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്; അഭിഭാഷകർ നാളെ ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധിക്കും

Web Desk
|
21 Feb 2022 8:08 PM IST

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്

വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയതിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകർ നാളെ കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തും. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്.

അതേ സമയം കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയിൽ നടിയെ ഹൈക്കോടതി കക്ഷി ചേർത്തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹരജി. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്‍റെ ഹരജിയെ എതിർത്തുകൊണ്ടാണ് നടി കേസിൽ കക്ഷി ചേരാൻ ഇന്ന് അപേക്ഷ സമർപ്പിച്ചത്. പരാതിക്കാരിയായ തന്‍റെ ഭാഗം കേൾക്കാതെ ഹരജിയിൽ തീരുമാനമെടുക്കരുതെന്ന് നടി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Similar Posts