< Back
Kerala
crime branch notice to former dig surendrans wife
Kerala

പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

Web Desk
|
3 Sept 2023 10:14 AM IST

പുരാവസ്തു തട്ടിപ്പ് കേസിൽ നാലാം പ്രതിയാണ് മുൻ ഡി.ഐ.ജിയായ സുരേന്ദ്രൻ.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

പുരാവസ്തു തട്ടിപ്പ് കേസിൽ നാലാം പ്രതിയാണ് സുരേന്ദ്രൻ. അദ്ദേഹത്തെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ബിന്ദുലേഖക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

സുരന്ദ്രേന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും മോൻസൺ പണം അയച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്ദുലേഖയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.


Similar Posts