< Back
Kerala

Kerala
കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍
|15 Oct 2021 10:03 AM IST
സെപ്റ്റംബര്‍ 23 നാണ് വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെ കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്
കണ്ണൂര്‍ വാരത്ത് മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍.അസാം ബര്‍പെറ്റ സ്വദേശി മോയിബുള്‍ ഹക് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 23 നാണ് വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെ കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.