< Back
Kerala

Kerala
വഞ്ചനാ കുറ്റം; നിർമാതാവ് ജോണി സാഗരിക അറസ്റ്റിൽ
|15 May 2024 3:27 PM IST
സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി
കൊച്ചി: വഞ്ചനാ കുറ്റത്തിന് സിനിമാ നിർമാതാവ് ജോണി സാഗരികയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയ്കുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
മറ്റൊരാളുടെ പേരിൽ വിമാനയാത്ര നടത്താൻ ശ്രമിക്കവെ കൊച്ചി അന്താരഷ്ട്ര വിമാനതാവളത്തിൽ നിന്ന് കോയമ്പത്തൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറി.
എമിഗ്രേഷൻ വിഭാത്തിൽ തടഞ്ഞ് വെച്ച് പിടികൂടുകയയായിരുന്നു. ഇയാൾക്കെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിനിമാ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.