< Back
Kerala

Kerala
ക്രിമിനലുകളെ പൊലീസിൽ വെച്ച് പൊറുപ്പിക്കില്ല: മുഖ്യമന്ത്രി
|12 Jun 2024 5:09 PM IST
'സ്വയം തിരുത്താൻ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കും'
തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം തിരുത്താൻ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കും. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളായാൽ സേനയുടെ വിശ്വാസ്യതയെ ബാധിക്കും.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ നൂറിലധികം ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ആരുമായാണ് ചങ്ങാത്തം കൂടേണ്ടതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.