< Back
Kerala
പുനലൂർ യുഡിഎഫിൽ വീണ്ടും പ്രതിസന്ധി; ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ സ്വതന്ത്രനായി മത്സരിക്കും
Kerala

പുനലൂർ യുഡിഎഫിൽ വീണ്ടും പ്രതിസന്ധി; ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ സ്വതന്ത്രനായി മത്സരിക്കും

Web Desk
|
22 March 2026 2:28 PM IST

സഞ്ജയ് ഖാന് നേതൃത്വത്തിന്റെ പിന്തുണ ഇല്ലെന്ന് കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു

കൊല്ലം: പുനലൂരിലെ യുഡിഎഫിൽ വീണ്ടും പ്രതിസന്ധി. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ നേതൃയോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ലീഗ് സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും താൻ മത്സരിക്കുമെന്നും സഞ്ജയ് ഖാൻ പറഞ്ഞു.സ്വതന്ത്ര സ്ഥാനാർഥിയായി നാളെ നാമനിർദ്ദേശ പത്രിക നൽകുമെന്നും സഞ്ജയ് ഖാൻ അറിയിച്ചു. അതേസമയം, സഞ്ജയ് ഖാന് നേതൃത്വത്തിന്റെ പിന്തുണ ഇല്ലെന്ന് കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

പുനലൂർ സീറ്റ് മുസ്‌ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രദേശിക നേതൃത്വം വിമത സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വിമത സ്ഥാനാർഥിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് നിയോജകമണ്ഡലം കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് നേതൃയോഗം ചേർന്ന് വിമത സ്ഥാനാർഥിയായ നെൽസൺ സെബാസ്റ്റ്യനെ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ ഇറങ്ങിപ്പോയത്. പുനലൂർ മണ്ഡലത്തിൽ നൗഷാദ് യൂസഫാണ് യുഡിഎഫ് സ്ഥാനാർഥി.

Similar Posts