< Back
Kerala

Kerala
തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനുമെതിരെ വിമർശനം
|30 Jun 2024 11:32 PM IST
പിണറായി വിജയനും എ.എൻ ഷംസീറിനുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ വിമർശനം. മകൾ വീണക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചുവെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ ഉയർത്തിയ ചോദ്യം.
കോടിയേരിയേ പോലെ നിയമം നിയമത്തിന്റെ് വഴിക്ക് പോകുമെന്ന് പറയാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയങ്ങൾക്കിട നൽകിയെന്നും ജില്ലാകമ്മിറ്റി അംഗങ്ങൾ വിമർശിച്ചു.
സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം.