< Back
Kerala

Kerala
ആണുങ്ങൾ മാത്രമുള്ള എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാശനം; വിമർശനവുമായി ഇടത് അനുഭാവികൾ
|17 Nov 2025 9:59 PM IST
അതിദാരിദ്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പാക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്
കോഴിക്കോട്: എൽഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തിൽ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിൽ വിമർശനം. മാധ്യമപ്രവർത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. ''എൽഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കൾക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാൻ താത്പര്യമുണ്ട്''- എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമർശനം ശരിവെച്ചുകൊണ്ട് നിരവധിപേർ കമന്റ് ബോക്‌സിൽ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ...പുരുഷൻമാരിൽ എഴുതപ്പെട്ട് പുരുഷൻമാർ പ്രകാശനം ചെയ്ത ഫെസ്റ്റോ...ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങിൽ പങ്കെടുത്തത്.