< Back
Kerala
Malappuram Pararmasam: Opposition and Muslim organizations will organize protest programs against the Chief Minister, latest news malayalam, മലപ്പുറം പരാർമശം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
Kerala

'മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു, കോടിയേരിയുടെ മാതൃക കാട്ടിയില്ല'; സി.പി.എം ജില്ലാകമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം

Web Desk
|
24 Jun 2024 6:46 AM IST

മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം

കൊച്ചി-പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം .

പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു.

മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നെന്നായിരുന്നു പത്തനംതിട്ടയിലെ വിമർശനം. മുപ്പതിനായിരത്തിലധികം ഉറച്ച ഇടത് വോട്ടുകൾ ചോർന്നു, പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒന്നും നടക്കുന്നില്ലെന്നും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.


Similar Posts