< Back
Kerala
കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഐ.എം വിജയന്റെ ഇരിപ്പിടം രണ്ടാം നിരയിൽ; മന്ത്രി വി.ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം
Kerala

കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഐ.എം വിജയന്റെ ഇരിപ്പിടം രണ്ടാം നിരയിൽ; മന്ത്രി വി.ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

Web Desk
|
15 Jan 2026 6:55 PM IST

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി സത്യന്റെ ഭാര്യ അനിതയും ഐ.എം വിജയനെ പിൻനിരയിൽ ഇരുത്തിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയനെ രണ്ടാം നിരയിൽ ഇരുത്തിയതിൽ വിമർശനം. മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഫോട്ടോക്ക് താഴെയാണ് നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയത്.

അന്തരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി സത്യന്റെ ഭാര്യ അനിതയും ഐ.എം വിജയനെ പിൻനിരയിൽ ഇരുത്തിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ''പത്മശ്രീ ഐ.എം വിജയന്റെ സ്ഥാനം പുറകിലല്ല, മുന്നിൽ തന്നെയാണ് വേണ്ടത്. ഓരോ ഫുട്‌ബോൾ പ്ലെയറിനും ഇത് വിഷമമുണ്ടാക്കും''- എന്നാണ് അനിതയുടെ പോസ്റ്റ്.

Similar Posts