< Back
Kerala
നിരന്തരം വർഗീയത പ്രചരിപ്പിക്കുന്ന ഒരാൾക്ക് വേണ്ടി സർക്കാർ മുന്നിട്ടിറങ്ങുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Kerala

'നിരന്തരം വർഗീയത പ്രചരിപ്പിക്കുന്ന ഒരാൾക്ക് വേണ്ടി സർക്കാർ മുന്നിട്ടിറങ്ങുന്നു'; സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം

Web Desk
|
12 Sept 2025 3:48 PM IST

'വെള്ളാപ്പള്ളി നടേശനെ അകാരണമായി പുകഴ്ത്തേണ്ട ആവശ്യമില്ല'

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വെള്ളാപ്പള്ളിക്കെതിരെ വിമർശനം. നിരന്തരം വർഗീയത പ്രചരിപ്പിക്കുന്ന ഒരാൾക്ക് വേണ്ടി സർക്കാർ മുന്നിട്ടിറങ്ങുന്നുവെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ വിമർശനമുയർത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിച്ചു വെള്ളാപ്പള്ളിയെ പുകഴ്ത്തുന്നതിൽ പ്രതിനിധികൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. വെള്ളാപ്പള്ളി നടേശനെ അകാരണമായി പുകഴ്ത്തേണ്ട ആവശ്യമില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണ്. ബിനോയ് വിശ്വം പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്.

Similar Posts