< Back
Kerala
വി.ജോയിയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം
Kerala

വി.ജോയിയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം

Web Desk
|
6 March 2026 5:19 PM IST

സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്ന് കരമന ഹരി വിമർശിച്ചു

തിരുവനന്തപുരം: വി ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പാർലമെൻറിൽ മത്സരിക്കാനും വർക്കലയിൽ മത്സരിക്കാനും ഒരാൾ മാത്രമാണുള്ളത്. സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്ന് കരമന ഹരി വിമർശിച്ചു.

കഴിഞ്ഞ സിപിഎം ജില്ല സെക്രട്ടേറിയേറ്റാണ് വി.ജോയി മത്സരിക്കണമെന്ന് തീരുമാനിച്ചത്. അന്നത്തെ ജില്ല സെക്രട്ടേറിയേറ്റ് യോ​ഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ജില്ല സെക്രട്ടറി മത്സരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ, വർക്കലയിൽ വി.ജോയ് മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് നിലപാടിലായിരുന്നു ജില്ല സെക്രട്ടേറിയേറ്റ്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം വി.ജോയ് മത്സരിക്കട്ടേ എന്ന് തീരുമാനം എടുക്കുകയായിരുന്നു.

Similar Posts