< Back
Kerala
വൈദികനെ വാഹനമിടിപ്പിച്ചെന്ന വിഷയത്തിൽ പക്ഷപാതപരമായ നിലപാട്; ലീഗ് കമ്മിറ്റിയിൽ ആന്റോ ആന്റണിക്ക് വിമർശനം
Kerala

വൈദികനെ വാഹനമിടിപ്പിച്ചെന്ന വിഷയത്തിൽ പക്ഷപാതപരമായ നിലപാട്; ലീഗ് കമ്മിറ്റിയിൽ ആന്റോ ആന്റണിക്ക് വിമർശനം

Web Desk
|
5 March 2024 8:33 PM IST

പക്വതയോടെ വിഷയത്തിൽ ഇടപെടുന്നതിനു പകരം ഒരു വിഭാഗത്തെ മാത്രം കേട്ടെന്നാണ് എം.പിക്കെതിരായ വിമർശനം.

കോട്ടയം: മുസ്‍ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ ആന്റോ ആന്റണി എം.പിക്കെതിരെ രൂക്ഷ വിമർശനം. പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ചെന്ന വിഷയത്തിൽ എം.പി പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു. പക്വതയോടെ വിഷയത്തിൽ ഇടപെടുന്നതിനു പകരം ഒരു വിഭാഗത്തെ മാത്രം കേട്ടെന്നുമാണ് വിമർശനം. യൂത്ത് ലീഗ്, എം.എസ്.എഫ് പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. അതൃപ്തി എം.പിയെ നേരിട്ടറിയിക്കാനും തീരുമാനമായി.

Similar Posts