< Back
Kerala

Kerala
'ഷാഫിയുടേത് ഷോ മാത്രം'; യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം
|8 Jan 2023 4:38 PM IST
രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുകയാണെന്നും വിമര്‍ശനം
പാലക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് രൂക്ഷ വിമർശനം. ഷാഫിയുടേത് ഷോ മാത്രമാണെന്നും നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും ഒരു വിഭാഗം ആരോപിച്ചു. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുകയാണെന്നും ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനം ഉന്നയിച്ചു. എൻ.എസ് നുസൂറിൻ്റെയും എസ്.എം ബാലുവിൻ്റെയും സസ്പെൻഷൻ നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും ഷാഫി തയാറായില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തി.
എ ഗ്രൂപ്പും സുധാകര വിഭാഗവുമാണ് ഷാഫി പറമ്പിലിനെതിരെ രംഗത്തുവന്നത്. അതിനിടെ, യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ഷാഫി പറമ്പിൽ അറിയിച്ചു. ഇനി മുന്നോട്ട് പോകാനാകില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിൽ വ്യക്തമാക്കി.