< Back
Kerala

Kerala
മുസ്‍ലിം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട്ട്
|26 Feb 2024 6:24 AM IST
രാജ്യസഭാ സീറ്റെന്ന കോൺഗ്രസ് ഉപാധി അംഗീകരിക്കാൻ സാധ്യത
മലപ്പുറം: മുസ്‍ലിം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട്ട് നടക്കും. മൂന്നാം സീറ്റിന് പകരം അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ച ഉപാധി. ഇത് സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്യും.
രാജ്യസഭാ സീറ്റ് എന്നത് സ്വീകരിച്ച് മലപ്പുറത്തും പൊന്നാനിയിലും മാത്രം ലീഗ് മത്സരിക്കാനാണ് സാധ്യത. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ അടക്കമുള്ള മുതിർന്ന നേതാക്കൾ നാളത്തെ യോഗത്തിൽ പങ്കെടുക്കും.