< Back
Kerala
കേരളത്തിലെ ക്രിസ്ത്യാനികളുടെ പിതൃത്വം കേരള കോൺഗ്രസ് ഏറ്റെടുക്കേണ്ട; സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ്
Kerala

കേരളത്തിലെ ക്രിസ്ത്യാനികളുടെ പിതൃത്വം കേരള കോൺഗ്രസ് ഏറ്റെടുക്കേണ്ട; സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ്

Web Desk
|
26 Nov 2025 9:28 PM IST

സിഎസ്ഡിഎസ് വിചാരിച്ചാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോൺഗ്രസുകളെ തോൽപിക്കാനാകുമെന്നും കെ.കെ സുരേഷ്

ഇടുക്കി: കേരളത്തിലെ ക്രിസ്ത്യാനികളുടെ പിതൃത്വം കേരള കോൺഗ്രസ് ഏറ്റെടുക്കേണ്ടെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്. സിഎസ്ഡിഎസ് വിചാരിച്ചാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോൺഗ്രസുകളെ തോൽപിക്കാനാകുമെന്നും ഈ തെരഞ്ഞെടുപ്പിൽ അത് തെളിയിക്കാൻ പോവുകയാണെന്നും സുരേഷ്.

സിഎസ്ഡിഎസ് മാത്രം വിചാരിച്ചാൽ കേരള കോൺഗ്രസുകളെ തോൽപിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിക്കാൻ പോവുകയാണ്. ദലിത് ക്രൈസ്തവരുടെ കാര്യത്തിൽ കേരള കോൺഗ്രസ് ഒരു നിലപാടും സ്വീകരിച്ചില്ലെന്നും അതുകൊണ്ട് ഒരു സീറ്റിൽ പോലും കേരള കോൺഗ്രസിനെ ജയിപ്പിക്കില്ലെന്നുമാണ് സുരേഷ് പറഞ്ഞത്.

കൂടാതെ, ക്ഷേത്രങ്ങളുടെ ഏഴ് അയലത്ത് പോലും പട്ടികജാതിക്കാരനെ ദേവസ്വം ബോർഡ് അടുപ്പിക്കുന്നില്ലെന്നും ദേവസ്വം വകുപ്പിൽ പട്ടികജാതിക്കാർക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും സുരേഷ് ആരോപിച്ചു. മുന്നോക്ക സംവരണം നടപ്പിലാക്കിയ ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് ദലിത് സംവരണം നടപ്പിലാക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മുമ്പിൽ ഇടതുപക്ഷ സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

അധികാരത്തിൽ വരാൻ വേണ്ടിയാണ് യുഡിഎഫ് ചോദ്യങ്ങൾ ചോദിക്കുന്നത്. യഥാർഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിച്ച് ഇടതുസർക്കാർ കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണം ദലിത് പട്ടിക വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar Posts