< Back
Kerala
സിഎസ്ആർ ഫണ്ട്‌ തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
Kerala

സിഎസ്ആർ ഫണ്ട്‌ തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്

Web Desk
|
2 Feb 2026 8:27 AM IST

നിലമ്പൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി

കൊച്ചി: സിഎസ്ആർ ഫണ്ട്‌ തട്ടിപ്പിൽ ബിജു രാധാകൃഷ്ണനെതിരെ കേസ്. 29 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്.

നിലമ്പൂർ സ്വദേശി കെ. റിൻഷാദിന്റെ പരാതിയിലാണ് നടപടി. ബിജു രാധാകൃഷ്ണനെ കൂടാതെ കേസിൽ മൂന്നു പ്രതികൾ കൂടി. എൻജിഒ ഹെൽപ് ഫൗണ്ടേഷൻ എംഡി എന്ന നിലയിലാണ് തട്ടിപ്പ് നടത്തിയത്. ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ നിഷ പീറ്റർ, ബെർലിൻ, വേണു​ഗോപാൽ എന്നിവരാണ് മറ്റ് പ്രതികൾ.

മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് കേസ്. ബിജു ജോർജ് എന്ന പേരിലാണ് ഇയാൾ പരാതിക്കാരനെ പരിചയപ്പെട്ടത്.

Similar Posts