< Back
Kerala
an radhakrishnan
Kerala

അനന്തുവിന്‍റെ പരിപാടികളിലെ ഉദ്ഘാടകൻ; ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ സംശയനിഴലിൽ

Web Desk
|
6 Feb 2025 9:40 AM IST

അനന്തുകൃഷ്ണന്‍റെ പരിപാടികളിൽ ഉദ്ഘാടകനായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു

കൊച്ചി: ഓഫര്‍ തട്ടിപ്പില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. സംസ്ഥാനത്തുടനീളം അനന്തുകൃഷ്ണന്‍റെ പരിപാടികളിൽ ഉദ്ഘാടകനായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു. സൈന്‍ എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു പരിപാടികള്‍ നടന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണെന്ന പ്രചാരണവും ഉണ്ടായി. അതിനിടെ രാധാകൃഷ്ണന്‍ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും.

അതേസമയം ഓഫർ തട്ടിപ്പില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സായ് ട്രെസ്റ്റ് ചെയർമാന്‍ കെ.എന്‍ ആനന്ദ കുമാർ പറഞ്ഞു. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ്. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് നേരത്തെ തന്നെ രാജിവെച്ചതാണ്. അനന്തു നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ കുമാർ മീഡിയവണിനോട് വ്യക്തമാക്കി.

വിവാദത്തിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. രാധാകൃഷ്ണനോട് നേതൃത്വം വിശദീകരണം തേടി. നേരിട്ട് വിശദീകരിക്കാനാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നിർദേശം.



Similar Posts