< Back
Kerala
മൂവാറ്റുപുഴയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ടു

പ്രതികളായ ശ്രീ മന്ദ മണ്ഡൽ, സനത് മണ്ഡൽ Photo: MediaOne

Kerala

മൂവാറ്റുപുഴയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ടു

Web Desk
|
29 Oct 2025 9:20 PM IST

മോഷണക്കേസിൽ പ്രതികളായ വെസ്റ്റ് ബംഗാൾ സ്വദേശികളായ ശ്രീ മന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്

എറണാകുളം: മൂവാറ്റുപുഴയിൽ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ശ്രീ മന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പുകോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസിലെ പ്രതികളാണ്.

നേരത്തെ, ഇരുവരെയും മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വാഴക്കുളം പൊലീസ് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ഒരാളെ വെള്ളൂർകുന്നം ക്ഷേത്രത്തിനു സമീപത്തുനിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരു പ്രതിക്കായി മൂവാറ്റുപുഴ പോലീസിൻറെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Similar Posts