< Back
Kerala
KSRTC SWIFT
Kerala

വെയിലിനെ പേടിക്കേണ്ട: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കീഴിലെ സൂപ്പർഫാസ്റ്റ് ബസുകളിൽ കർട്ടൻ

Web Desk
|
4 April 2024 8:56 AM IST

സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്. ഇതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു

തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ ഇനി വെയില്‍ കൊള്ളുമെന്ന പരാതി വേണ്ട. വെയിലും കൊള്ളില്ല എന്നാല്‍ കാറ്റും കൊണ്ടു പോകാന്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്.

പകല്‍ സമയത്ത് ബസില്‍ കയറിയാല്‍ യാത്രക്കാരുടെ പ്രധാന പ്രശ്നം വെയിലടിക്കാത്ത സീറ്റ് കണ്ടുപിടിക്കുക എന്നതാണ്. ഈ പ്രശ്നത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. എന്നുവച്ചാല്‍ ഇനി സൂര്യന്റെ ദിശ നോക്കി സീറ്റ് കണ്ടത്തേണ്ടതില്ലെന്നര്‍ത്ഥം.

സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്. ഇതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൊത്തം 151 സൂപ്പര്‍ഫാസ്റ്റ് ബസുകളാണുള്ളത്. ആദ്യഘട്ടത്തില്‍ 75 ബസിലും ഘട്ടംഘട്ടമായി ബാക്കി ബസിലും കര്‍ട്ടനിടും. അതേസമയം എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ വാങ്ങാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.

42 പേർക്ക് ഇരിക്കാവുന്ന പുഷ്ബാക്ക് സീറ്റോടെയുള്ള ബസ്സുകൾ ആണിത്. 220 ബസുകളില്‍ ആദ്യ 48 എണ്ണം ഉടനെ വാങ്ങും. നിലവില്‍ കെഎസ്ആര്‍ടിസി ഓടിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകളെക്കാള്‍ നിരക്ക് അല്‍പ്പം കൂടുതലായിരിക്കും.

Related Tags :
Similar Posts