< Back
Kerala
കുസാറ്റ് ഐസിആർഇപി ഡയറക്ടർ ഡോ. എ. വാണി കേസരി ഇസ്രായേൽ സർവകലാശാല ഫാക്കൽറ്റി അംഗം
Kerala

കുസാറ്റ് ഐസിആർഇപി ഡയറക്ടർ ഡോ. എ. വാണി കേസരി ഇസ്രായേൽ സർവകലാശാല ഫാക്കൽറ്റി അംഗം

Web Desk
|
9 May 2025 12:42 PM IST

മന്ത്രി പി. രാജീവിന്റെ ഭാര്യയാണ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) പ്രഫ. എന്‍.ആര്‍ മാധവ മേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച് എത്തിക്‌സ് ആന്‍ഡ് പ്രോട്ടോക്കോള്‍സിന്റെ (ഐസിആർഇപി) ഡയറക്ടർ ഡോ. എ. വാണി കേസരിയെ ഇസ്രായേൽ സർവകലാശാല ഫാക്കൽറ്റി അംഗമായി തെരഞ്ഞെടുത്തു.

ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയിലെ യുനെസ്‌കോ ചെയര്‍ ഇന്‍ ബയോ എത്തിക്‌സ് യൂണിറ്റിന്റെ ഫാക്കല്‍റ്റി അംഗമായാണ് ഡോ. എ. വാണിയെ തെരഞ്ഞെടുത്തത്. മന്ത്രി പി. രാജീവിന്റെ ഭാര്യയാണ്.

Similar Posts