< Back
Kerala
ബേബി
Kerala

പി.കെ ബേബിക്ക് കുസാറ്റിൽ വീണ്ടും സ്ഥാനക്കയറ്റം; പ്രതിഷേധം അവ​ഗണിച്ചും അഭിമുഖം പൂർത്തിയാക്കി

Web Desk
|
23 Sept 2023 4:09 PM IST

അസോസിയേറ്റ് പ്രൊഫസർ സ്കെയില്‍ നല്‍കാനാണ് അഭിമുഖം നടത്തിയത്

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അനധ്യാപക ജീവനക്കാരനായ പി.കെ ബേബിക്ക് പ്രൊമോഷന്‍ ഇന്‍റർവ്യൂ. പ്രതിഷേധം അവഗണിച്ചും പി കെ ബേബിയുടെ അഭിമുഖം പൂർത്തിയാക്കി. അസോസിയേറ്റ് പ്രൊഫസർ സ്കെയില്‍ നല്‍കാനാണ് അഭിമുഖം നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിലെത്തിച്ചത് വിവാദമായിരിക്കെയാണ് വീണ്ടും സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പെലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം ഭയന്ന് അഭിമുഖം രഹസ്യമായാണ് നടത്തിയത്.ഡിപ്പാർട്ട്മെന്റുകൾക്കെല്ലാം അവധിയായ ഇന്ന് വി.സിയുടെ ഓഫീസിൽ വച്ചാണ് അഭിമുഖം നടന്നത്. ഇതിനായി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലെ രണ്ട് വിദ​ഗ്ധർ രാവിലെ തന്നെ കുസാറ്റിലെ ​ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു.

മീഡിയവണാണ് പി.കെ ബേബിയുടെ നിയമന അട്ടിമറി പുറത്തുകൊണ്ടുവന്നത്. കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബി അസാധാരണ നീക്കങ്ങളിലൂടെയാണ് യു.ജി.സി ശമ്പളം വാങ്ങുന്ന ഉന്നത പദവിയിലെത്തിയത്. വി.എസ് സർക്കാരിന്‍റെ കാലത്ത് ക്ലാർക്കിന് തൊട്ടുമുകളിലെ തസ്തികയിൽ നിയമിക്കപ്പെട്ട ബേബിക്ക് വേണ്ടി ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അട്ടിമറികൾ നടന്നത്.

Similar Posts