< Back
Kerala
വടകര സജീവന്‍റെ കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
Kerala

വടകര സജീവന്‍റെ കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

Web Desk
|
20 Aug 2022 9:40 AM IST

എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

വടകര സ്വദേശി സജീവൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതി ചേർത്ത രണ്ട് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ട് പേര്‍ക്കും നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇരുവരും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞമാസം 21ന് രാത്രിയാണ് വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പേരില്‍ വടകര സ്വദേശി സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ സജീവന് മര്‍ദനമേറ്റതായി സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നീട് വിട്ടയച്ചെങ്കിലും ദേഹാസ്വസ്ഥ്യം ഉണ്ടായ സജീവന്‍ വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.എസ്.ഐ നിജീഷിനും സി.പി.ഒ പ്രജീഷിനുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം നേരത്തെ ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു

Similar Posts