< Back
Kerala
കൽപ്പറ്റയിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: കേസ് സിബിഐക്ക് വിട്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
Kerala

കൽപ്പറ്റയിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: കേസ് സിബിഐക്ക് വിട്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

Web Desk
|
19 Jun 2025 7:35 PM IST

ഗോകുലിന്റെ കുടുംബത്തിന്റെ ഹരജിയിലാണ് സർക്കാർ മറുപടി

കൊച്ചി: വയനാട് കൽപ്പറ്റയിൽ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസ് സിബിഐയ്ക്ക് വിട്ടതായി സർക്കാർ ഹൈക്കോടതിയിൽ. ഗോകുലിന്റെ കുടുംബത്തിന്റെ ഹരജിയിലാണ് സർക്കാർ മറുപടി. ഹരജി ഹൈക്കോടതി തീർപ്പാക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ഗോകുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ആണ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് വെച്ച് ഗോകുലിന് ഒപ്പം പെൺകുട്ടിയെയും കണ്ടെത്തി. എന്നാൽ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശുചിമുറിയിലേക്ക് പോയ ഗോകുലിനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഗോകുലിന്റെത് ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം.

Similar Posts