< Back
Kerala
അത് ചെഗുവേരത്തൊപ്പിയിലെ നക്ഷത്രം; പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി
Kerala

അത് ചെഗുവേരത്തൊപ്പിയിലെ നക്ഷത്രം; പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി

Web Desk
|
13 July 2021 1:36 PM IST

അര്‍ജുന്‍ ആയങ്കിയുമായി ഫേസ്ബുക്ക് വഴിയുള്ള ബന്ധം മാത്രമേ ഉള്ളുവെന്ന് ഷാഫി കസ്റ്റംസിന് മൊഴി നല്‍കി.

അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലന്ന് ആവര്‍ത്തിച്ച് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് വഴിയുള്ള പരിചയം മാത്രമാണുള്ളതെന്നും ഷാഫി കസ്റ്റംസിന് മൊഴി നല്‍കി.

കഴിഞ്ഞ ദിവസംഷാഫിയുടെ വീട്ടില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ ലാപ്ടോപ് സഹോദരിയുടേതാണെന്നും പൊലീസ് സ്റ്റാർ ചെഗുവേരത്തൊപ്പിയിലേതാണെന്നും ഷാഫി പറഞ്ഞു. ഇന്ന് രാവിലെയാണ് മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കെസിലെ പ്രതികളെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അര്‍ജുന്‍റെ റിമാന്‍റ് കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റംസിന്‍റെ വിശദീകരണം.

Similar Posts