< Back
Kerala

Kerala
എംപുരാന്‍ സിനിമക്കെതിരായ സൈബര്‍ ആക്രമണം; അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം
|30 March 2025 9:48 AM IST
കാവിപ്പട നായിക,സുദർശനം തുടങ്ങിയ എഫ്ബി പേജിന്റെ സ്ക്രീന്‍ഷോട്ടടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്
ന്യൂഡല്‍ഹി:പൃഥിരാജ് സംവിധാനം ചെയ്ത എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി.മതസ്പർദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് സുപ്രിംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്.പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകി.
സെൻസർ ബോർഡിന്റെ അനുമതിയോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ അണിയറ പ്രവർത്തകർക്കെതിരെവ്യാപക സൈബർ ആക്രമണം നടക്കുന്നു എന്ന് പരാതിയിൽ പറയുന്നു.പരാതിക്കൊപ്പം കാവിപ്പട നായിക,സുദർശനം എന്നീ എഫ്ബി പേജിന്റെ സ്ക്രീന്‍ഷോട്ടടക്കമുള്ള സൈബർ ആക്രമണത്തിന്റെ രേഖകൾ പൊലീസിന് കൈമാറിയിരുന്നു.