< Back
Kerala
കെ.കെ ശൈലജKerala
കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; തൊട്ടില്‍പാലം സ്വദേശിക്കെതിരെ കേസ്
|19 April 2024 2:42 PM IST
തൊട്ടില്‍പാലം സ്വദേശി മെബിന്‍ തോമസിനെതിരെയാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കൂടി കേസ്സെടുത്തു. തൊട്ടില്‍പാലം സ്വദേശി മെബിന്‍ തോമസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശികനേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറാമത്തെ കേസാണിത്.