< Back
Kerala

Kerala
സൈബർ ആക്രമണം; അർജുന്റെ കുടുംബം പരാതി നല്‍കി
|3 Oct 2024 5:38 PM IST
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നാണ് പരാതി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നാണ് പരാതി. സമൂഹമാധ്യമത്തിൽ അധിക്ഷേപ പരാമർശങ്ങൾ നടക്കുന്നതായി കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം ആരോപിച്ചിരുന്നു. ചിലർ തങ്ങളുടെ വൈകാരികതയെ മുതലെടുക്കുകയും അപകീർത്തിപ്പെടുത്തും വിധത്തിൽ പരാമർശങ്ങൾ നടത്തുന്നതായും ഇവർ പറഞ്ഞിരുന്നു.