< Back
Kerala
സൈബർ ആക്രമണം; പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണന്റെ ഭാര്യ
Kerala

സൈബർ ആക്രമണം; പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണന്റെ ഭാര്യ

Web Desk
|
21 Sept 2025 2:49 PM IST

സിപിഎം നേതാവ് കെ.ജെ ഷൈൻ നൽകിയ അപകീർത്തി പരാതിയിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ

കൊച്ചി: തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണമെന്ന് കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണന്റെ ഭാര്യ പരാതി നൽകി. ഗോപാലകൃഷ്ണന്റെ സഹോദരന്റെ മരുമകളും പരാതി നൽകിയിട്ടുണ്ട്.

എറണാകുളം റൂറൽ എസ്പിക്കും, സൈബർ ഡോമിനുമാണ് പരാതി നൽകിയത്. സിപിഎം നേതാവ് കെ.ജെ ഷൈൻ നൽകിയ അപകീർത്തി പരാതിയിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. സാമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, ഐടി ആക്ട് എന്നിവ ചുമത്തിയാണ് ഗോപാലകൃഷ്ണനടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുത്തത്.

തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചരണവും നടക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിയെയും ഡിജിപിയെയും വനിതാ കമ്മീഷനെയും കണ്ട് ഷൈൻ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

Similar Posts