< Back
Kerala
മീഡിയ വൺ എഡിറ്ററുടെ  ഭാര്യയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു
Kerala

മീഡിയ വൺ എഡിറ്ററുടെ ഭാര്യയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

Web Desk
|
6 Sept 2023 11:15 PM IST

പൊന്നുരുന്നി ജി.എൽ.പി സ്‌കൂളിലെ അധ്യാപിക കൂടിയായ പി ജയലക്ഷ്മി നൽകിയ പരാതിയിലാണ് നടപടി

കൊച്ചി: മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ എറണാകുളം മരട് പൊലീസ് കേസെടുത്തു. പൊന്നുരുന്നി ജി.എൽ.പി സ്‌കൂളിലെ അധ്യാപിക കൂടിയായ പി ജയലക്ഷ്മി നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം മീഡിയവൺ നൽകിയ വാർത്തയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിൻ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും ഭാര്യക്കും നേരെ സൈബർ ആക്രമണം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു.

ഐ.പി.സി 509, കേരള പൊലീസ് ആക്ട് 120O എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നേരത്തെ പി ജയലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ഇനി ഈ പരാതി സൈബർ സെല്ലിന് കൈമാറും. സൈബർ സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും മരട് പൊലീസ് കേസിന്റെ തുടർ നടപടികളിലേക്ക് കടക്കുക.

Similar Posts