< Back
Kerala

Kerala
സൈബര്‍ ആക്രമണം: പ്രതികരിച്ചത് പരിധി കടന്നപ്പോള്‍; കെ കെ ശൈലജ
|20 April 2024 4:06 PM IST
പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് വൈകാരിക നുണപ്രചരണം നടത്തുകയാണെന്ന വി ഡി സതീശന്റെ ആരോപണം തെറ്റാണെന്നും ശൈലജ പറഞ്ഞു
കണ്ണൂര്‍: തനിക്കെതിരായ സൈബര്‍ ആക്രമണം സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായപ്പോഴാണ് പ്രതികരിച്ചതെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. ആദ്യം അവഗണിക്കാനായിരുന്നു ഉദ്ദേശം. പക്ഷെ സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് പ്രതികരിച്ചത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അവര്‍ പറഞ്ഞു. പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് വൈകാരിക നുണപ്രചരണം നടത്തുകയാണെന്ന വി ഡി സതീശന്റെ ആരോപണം തെറ്റാണ്. പി ആര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നവര്‍ക്ക് എല്ലാം പിആര്‍ ആയി തോന്നുമെന്നും കെ കെ ശൈലജ പറഞ്ഞു.