
Photo: Special arrangment
സൈബർ തട്ടിപ്പ്: മൂവാറ്റുപുഴയിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ
|സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി
എറണാകുളം: എറണാകുളം മൂവാറ്റുപുഴയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. റെഡിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ടുപേർ പിടിയിലായി. സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി.
കിഴക്കേപ്പള്ളി സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ട് പേരെ സമാനമായ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തുന്നത്. സൈബർ തട്ടിപ്പ് നടത്തുന്നവർക്ക് വേണ്ടി അക്കൗണ്ടുകൾ നിർമിച്ചുകൊടുക്കുക, പണം പിൻവലിച്ച് എത്തിച്ചുനൽകുക എന്നിങ്ങനെ തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുക്കുന്നവരെയും പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിലൂടെ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനിലേക്ക് എത്താമെന്നാണ് പൊലീസിന്റെ നിഗമനം. വീടുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്.