< Back
Kerala

Kerala
സഹതാപം പിടിച്ചുപറ്റി തട്ടിപ്പ്; കോഴിക്കോട് സ്വദേശിക്ക് നാല് കോടിയോളം രൂപ നഷ്ടപ്പെട്ടു
|3 Sept 2024 8:53 PM IST
ക്യു ആർ കോഡ് അയച്ചു കൊടുത്താണ് സംഘം പണം തട്ടിയിരുന്നത്
കോഴിക്കോട്: സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ദുംഗ്ഗർപൂർ സ്വദേശിയായ അമിത് ജെയിൻ എന്ന് പരിജയപ്പെടുത്തിയാണ് പ്രതി ഫോൺവഴി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്.
കോവിഡിന് ശേഷം കടക്കെണിയിലായെന്നും സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ വിവിധ ദയനീയ സാഹചര്യങ്ങൾ സൃഷ്ടിച്ച് ഇതിന്റെ ദൃശ്യം അയച്ച് കൊടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ക്യു ആർ കോഡ് അയച്ചു കൊടുത്താണ് സംഘം പണം തട്ടിയിരുന്നത്.