< Back
Kerala
Kerala
സൈബർ തട്ടിപ്പ്; കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിൽ, അറസ്റ്റ് മലപ്പുറത്ത്
|30 Oct 2025 8:19 PM IST
300 കോടിയിൽ അധികം രൂപ തട്ടിപ്പുകളിൽ നഷ്ടപ്പെട്ടതായും പറയുന്നു
കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ കൂടുതലും കേരളത്തിൽ നിന്നുള്ളവർ. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ കണ്ടെത്തി. വിവിധ കേസുകളിലായി 382ൽ അധികം എഫ്ഐആറുകൾ ഇട്ടു. രണ്ടായിരത്തോളം ആളുകളെ നിരീക്ഷിച്ചതായും വ്യാപകമായ സൈബർ ഓപ്പറേഷൻ ആണ് നടന്നതെന്നും എഡിജിപി എസ്. ശ്രീജിത് പറഞ്ഞു. കണ്ണികൾ കേരളത്തിൽ മാത്രമായിരിക്കില്ലെന്നും വിദേശത്തുനിന്നടക്കം ഉള്ളവർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായ സൈബർ ഓപ്പറേഷൻ ആണ് നടന്നത്. 300 കോടിയിൽ അധികം രൂപ തട്ടിപ്പുകളിൽ നഷ്ടപ്പെട്ടതായും പറയുന്നു. കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിലാണ്. 43 കേസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടായത് മലപ്പുറത്താണ്. എറണാകുളം റൂറലിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു.