< Back
Kerala
തൃശൂരിൽ മിന്നൽ ചുഴലി; വീടുകളുടെ മേൽക്കൂര പറന്നുപോയി
Kerala

തൃശൂരിൽ മിന്നൽ ചുഴലി; വീടുകളുടെ മേൽക്കൂര പറന്നുപോയി

Web Desk
|
10 Aug 2022 12:24 PM IST

ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിട്ടുണ്ട്.

തൃശൂർ അന്നമനട പാലിശേരിയിൽ ചുഴലിക്കാറ്റ്. പുലർച്ചെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളുടെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്.

ഒന്നരക്കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിട്ടുണ്ട്. വീടുകളിലും റോഡുകളിലും വീണ മരങ്ങൾ എടുത്തുമാറ്റുന്ന പ്രവൃത്തി ഇപ്പോഴും തുടരുകയാണ്.

റവന്യൂ വകുപ്പ് അധികൃതർ എത്തിയശേഷം മാത്രമേ നാശനഷ്ടം കൃത്യമായി കണക്കാക്കാൻ പറ്റൂ.

Similar Posts