< Back
Kerala
ഡി-ലിറ്റ് വിവാദം; മുഖ്യമന്ത്രി കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
Kerala

ഡി-ലിറ്റ് വിവാദം; മുഖ്യമന്ത്രി കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

Web Desk
|
3 Jan 2022 5:01 PM IST

താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്തരം വിഷയങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നെന്നും എല്ലാം സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ വേണ്ടിയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഡി-ലിറ്റ് വിവാദത്തിൽ സർക്കാർ കുറ്റകരാമായ മൗനം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പുകമറ ഉണ്ടാക്കാതെ വസ്തുതകൾ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോര് രൂക്ഷമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

യൂണിവേഴ്‌സിറ്റികളിൽ സമാനമായ ഇടപെടലുകൾ സർക്കാർ മുമ്പും നടത്തിയിട്ടുണ്ട്. തെറ്റായ നടപടിക്ക് ഗവർണർ നിർബന്ധിതാനായെന്ന കാര്യം അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റാണെങ്കിൽ നടപടിയെടുക്കാത്തതെന്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗവർണറുടെ തെറ്റുകൾ താൻ ചൂണ്ടികാണിച്ചതാണ്. കണ്ണൂർ വിസി തുടർ നിയമനത്തിനായി രണ്ടു കത്തുകൾ എഴുതിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ്. കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്തരം വിഷയങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നെന്നും എല്ലാം സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ വേണ്ടിയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കണ്ണൂർ വിസി നിയമനത്തിൽ ഇടഞ്ഞ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്താത്തത് സർവകലാശാല പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാശങ്കയുണ്ടായിരുന്നു. ചാൻസലർ പദവിയിൽ തുടരില്ലെന്ന് ഗവർണർ ആവർത്തിക്കുന്നതാണ് സർക്കാരിന് മുന്നിലെ പ്രതിസന്ധി. എന്നാൽ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ ആലോചിച്ചിട്ടില്ലെന്നാണ് സിപിഎം നിലപാട്. കണ്ണൂർ വിസി പുനർനിയമനത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അയച്ച നോട്ടീസ് ഗവർണർ സർക്കാരിന് കൈമാറിയിരിന്നു. ഒരു അനുനയത്തിനും താൻ തയ്യാറല്ലെന്നാണ് ഗവർണർ പറഞ്ഞുവെച്ചത്. എന്നാൽ ചാൻസലർ പദവിയിൽ തുടരണമെന്ന് പറയുമ്പോഴും സർക്കാരിൻറെ ഭാഗത്ത് നിന്ന് അനുനയത്തിൻറെ ഒരു സൂചനയും ഉണ്ടായിട്ടില്ല. സർവകലാശാല ഫയലുകൾ കൈകാര്യം ചെയ്യരുതെന്ന് ഗവർണർ തൻറെ ഓഫീസിന് നിർദ്ദേശം നൽകിയിരുന്നു.

Similar Posts