< Back
Kerala
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലായിരം കടന്നു
Kerala

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലായിരം കടന്നു

Web Desk
|
24 Jun 2022 7:51 PM IST

കോവിഡ് ബാധിച്ചുള്ള 9 മരണവും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചുള്ള 9 മരണവും റിപ്പോർട്ട് ചെയ്തു. 17.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്താണ്(1034) കൂടുതൽ കൂടുതൽ രോഗികളുള്ളത്. എറണാകുളത്ത് 930 കേസുകളുണ്ട്. സംസ്ഥാനത്ത് ആകെ 30,067 ആക്ടീവ് കേസുകളാണുള്ളത്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുക്കുകയാണ്. 24 മണിക്കൂറിനിടെ 17,336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13 കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 88,284 ആയി ഉയർന്നു. ഇതുവരെ 4,33,62,294 പേരെയാണ് കോവിഡ് ബാധിച്ചത്.രാജ്യത്ത് ഇതുവരെ 5,24,954 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മൊത്തം അണുബാധയുടെ 0.19 ശതമാനം സജീവമായ കേസുകളാണ്. രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Similar Posts